Heavy Rain Lashes Out In Nilambur
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പല ഭാഗങ്ങളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ്. 30 കുടുംബങ്ങളെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് എന്നിവടങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി